pls

തിരുവനന്തപുരം: കൊവിഡ് വ്യാപനം പരിഗണിച്ച് പ്ലസ് വൺ പ്രവേശന നടപടികൾ 29 മുതലേ ആരംഭിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂർണമായും ഓൺലൈനായിരിക്കും പ്രവേശന നടപടികൾ. ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് സ്വന്തമായി അപേക്ഷിക്കാൻ കഴിയുന്ന രീതിയിലുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. സ്കൂളുകളിൽ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ഉൾപ്പെടുത്തി ഹെൽപ്പ് ഡെസ്കുണ്ടാകും. സ്വന്തമായി അപേക്ഷിക്കാൻ കഴിയാത്തവർക്ക് സമീപത്തുള്ള സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളുടെ സഹായത്തോടെ അപേക്ഷിക്കാം. ഇന്നുമുതൽ പ്രവേശനത്തിന് അപേക്ഷിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.