|
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി. ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 3000 കടന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ 184 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശാരിപ്പള്ളം ആശുപത്രിയിലും ഐസൊലേഷൻ സെന്ററുകളിലുമായി 1471 പേർ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രിയിൽ 113 പേർ ചികിത്സ തേടി. ജില്ലയിൽ 1516 പേർ രോഗ മുക്തി നേടി. ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3125 ആയി.
കരിങ്കൽ ബിവറേജസ് ഔട്ട്ലെറ്റിൽ ഇന്നലെ 3 ജീവനക്കാർക്ക് രോഗം കണ്ടെത്തി. ഇതുവരെ കരിങ്കൽ ബീവറേജസിൽ 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയതിനെ തുടർന്ന് ബീവറേജ് ഔട്ട്‌ലെറ്റ് പൂട്ടി. നാഗർകോവിൽ എസ്.പി ഓഫീസിൽ ജോലി ചെയ്യുന്ന ചെമ്മൻകാല സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനും രോഗം കണ്ടെത്തി. ഇതുവരെ ജില്ലയിൽ 45 പൊലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കോട്ടാർ സ്റ്റേഷനിലെയും കളിയിക്കാവിള സ്റ്റേഷനിലെയും എസ്.എസ്.ഐമാർക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്റ്റേഷനുകളും താത്കാലികമായി അടച്ചു.
|