കാട്ടാക്കട:കൊവിഡ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രതിരോധ മാർഗങ്ങളും നിർദേശങ്ങളും നൽകി വിളംബരം നടത്തി.പൊലീസ് ജീപ്പിൽ രാവിലെ തുടങ്ങിയ അറിയിപ്പ് വൈകിട്ട് വരെ പട്ടണത്തിലും ഉൾപ്രദേശങ്ങളിലും ഉൾപ്പടെ നടത്തി.കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടാക്കട പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത് നിയന്ത്രങ്ങങ്ങളോട് സഹകരിക്കാൻ ഏവരോടും അഭ്യർത്ഥിച്ചു.ജനമൈത്രി പൊലീസുകരായ ജിജു, വിനോദ്,മുകേഷ് എന്നിവരാണ് കാട്ടാക്കടയിലൂടെ വിളമ്പരവുമായി എത്തിയത്.