babis

മലയാള സിനിമയിൽ അഭിനയമികവുകൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത കൊച്ചു താരങ്ങൾ നിരവധിയാണ്. എക്കാലത്തും ഏവരുടെയും മനംകവർന്ന ബാലതാരമാണ് ബോബി ശാലിനി. ശാലിനി പിന്നീട് നായികയായും

ആരാധകശ്രദ്ധ നേടിയിരുന്നു. പിന്നീട് ബേബി സനുഷ മുതൽ അനിഖ വരെ പലരും കടന്നുപോയി. അക്കൂട്ടത്തിൽ പ്രധാനിയാണ് ബേബി നിവേദിത. പേരിന് മുൻപിലുള്ള ബേബി പണ്ടേ എടുത്ത് കളഞ്ഞ നിവേദിത ഇന്ന് കണ്ടാൽ തിരിച്ചറിയാൻ പോലും പറ്റാത്തവിധം മാറിപ്പോയിരിക്കുന്നു. ബേബി നിവേദിത എന്ന നിവേദിത വിജയൻ ഇപ്പോൾ ബാലതാരമല്ല. വളർന്ന് വലിയ കുട്ടിയായി. മുടിയൊക്കെ മുറിച്ച് പുതിയ ഗെറ്റപ്പിലാണ് നടി ഇപ്പോഴുള്ളത്. നിവേദിത വിജയന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ നിന്ന് ആ പഴയ രൂപം ഓർത്തെടുക്കാൻ പോലും പ്രയാസമാണ്. സിനിമയിൽ നിന്ന് പാടേ അകന്ന് കഴിയുകയാണിപ്പോൾ താരം. 2006 ൽ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നിവേദിതയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് മോസ് ആന്റ് ക്യാറ്റ്, കാണാ കണ്മണി, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അഴകിയ തമിഴ് മകൻ എന്ന വിജയ് ചിത്രത്തിലൂടെ തമിഴിലെത്തിയ നിവേദിത അവിടെയും വിജയം കണ്ടു. 2009 ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ഭ്രമരത്തിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ഭ്രമരത്തിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരവും നിവേദിത നേടി. നിവേദിതയെ മാത്രമല്ല, ചേച്ചി നിരഞ്ജനയും മലയാളികൾക്ക് സുപരിചിതയാണ്. ബേബി ശാലിനി - ശ്യാമിലി സഹോദരിമാർക്ക് ശേഷം മലയാളസിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ബാലതാരങ്ങളായിരുന്നു ബേബി നിരഞ്ജന - നിവേദിത സഹോദരിമാർ. ‘തന്മാത്ര’യിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചാണ് ബേബി നിരഞ്ജന ശ്രദ്ധ നേടിയത്. ഇത് കൂടാതെ സോൻ പപ്പടി, ഔട്ട് ഓഫ് സിലബസ്, നരൻ, യക്ഷകൻ, 465, അരവിന്ദൻ പറയട്ടെ, പകരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിരലിൽ​ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് ഈ കൊച്ചുമിടുക്കികൾ കവർന്നത് പ്രേക്ഷകരുടെ സ്നേഹവാത്സല്യങ്ങളാണ്.