പാറശാല:കൊവിഡ് കേസുകൾ അനുദിനം പെരുകുന്ന സാഹചര്യത്തിൽ രോഗികളെ പാർപ്പിക്കുന്നതിനായി പൊഴിയൂരിൽ രണ്ട് കേന്ദ്രങ്ങൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് കെ. ആൻസലൻ എം.എൽ.എ അറിയിച്ചു.കൊവിഡിന് പഞ്ചായത്ത് തലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സൗകര്യങ്ങൾ ഒരുക്കുകയും കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ ജില്ലാതലത്തിലെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുക എന്ന രീതിയാണ് ആരോഗ്യാവകുപ്പ് നടപ്പിലാക്കുന്നത്. പൊഴിയൂർ ഗവൺമെന്റ് യു.പി.എസ്, കുളത്തൂർ ഗവ. കോളേജ് എന്നിവിടങ്ങളിലാണ് കൊവിഡ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.