കോവളം:പനത്തുറയിൽ 50 പേർക്ക് കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിൽ എല്ലാപേരുടെയും ഫലം നെഗറ്റീവായി.ആട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടായെന്ന സംശയത്തെ തുടർന്ന് പുഞ്ചക്കരിയിൽ 50 പേർക്ക് ആന്റിജൻ പരിശോധന നടത്തി.ഇവരിൽ മൂന്ന് പേർക്ക് രോഗലക്ഷണമുളളതായി കണ്ടെത്തി.ഇവരിൽ ഒരാൾക്ക് ആട്ടോറിക്ഷ ഡ്രൈവറുമായുളള സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്.മറ്റ് രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല.