v-baabu

പേരൂർക്കട: കൊവിഡ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുടപ്പനക്കുന്ന് കുന്നത്ത് റസി. അസോസിയേഷൻ പരിധിയിൽ കൊടിപ്പറമ്പിൽ പുത്തൻ വീട്ടിൽ വി. ബാബു (56) ആണ് മരിച്ചത്. ഇദ്ദേഹം കാൻസർ ബാധിതനായിരുന്നു. ഒരുമാസം മുമ്പാണ് തിരുവനന്തപുരം ആർ.സി.സിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലെ കാൻസർബാധയ്ക്ക് കഴിഞ്ഞ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി വാർഡിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്കുമുമ്പ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ വാർഡിൽ ഉണ്ടായിരുന്ന ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിന് വീണ്ടും സ്രവപരിശോധന നടത്തി. തുടർന്ന് ഫലം പോസിറ്റീവായി. ശസ്ത്രക്രിയയ്ക്കുശേഷം ക്ഷീണിതനായിരുന്നു ബാബു. കൊവിഡ്കൂടി ബാധിച്ചതോടെ ഇദ്ദേഹത്തിന്റെ നില വഷളാകുകയും വ്യാഴാഴ്ച മരണപ്പെടുകയുമായിരുന്നു. . ഇന്ദിരയാണ് ഭാര്യ. അനു, അനീഷ് എന്നിവർ മക്കളാണ്. മരുമകൻ: മഹേഷ്.