തിരുവനന്തപുരം: ഇടിമിന്നലിൽ തകരാറിലായ, ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ മാത്രമൊതുങ്ങുന്ന ഇന്റേണൽ നെറ്റ്വർക്കാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു.
സെക്രട്ടേറിയറ്റിലെ പൊതുവായ സിസിടിവി നിരീക്ഷണ സംവിധാനവുമായി ഇതിന് ബന്ധമില്ല. ഏപ്രിൽ 16നാണ് ഇടിമിന്നലിൽ നെറ്റ്വർക്കിന്റെ സ്വിച്ച് കേടായത്. ഇത് നന്നാക്കാൻ പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുകയാണ് പൊതുഭരണ (ഹൗസ് കീപ്പിംഗ്) വകുപ്പിൽ നിന്ന് അനുവദിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി അറ്റകുറ്റപ്പണി നടത്തിയെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം അറിയിച്ചു.