താനൂർ: ഒട്ടുംപുറത്ത് വീട്ടുമുറ്റത്ത് നിറുത്തിയിട്ട സ്‌കൂട്ടർ കത്തിയ നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെയാണ് സംഭവം. ഒട്ടുംപുറം പരീച്ചിന്റെ പുരയ്ക്കൽ മുഹമ്മദ് റാഫിയുടെ സ്‌കൂട്ടറാണ് അഗ്നിക്കിരയായത്. താനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സി.ഐ പ്രമോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്ദ്ധരും ഡോ. ത്വയ്ബയുടെ നേതൃത്വത്തിലുള്ള ഫോറൻസിക് വിഭാഗവും എസ്.ഐ. നവീൻ ഷാജിന്റെ നേതൃത്വത്തിൽ പൊലീസും പരിശോധന നടത്തി.