തിരുവനന്തപുരം: പട്ടിക വർഗ വികസന വകുപ്പ് കേന്ദ്രസഹായത്തോടെ നടപ്പിലാക്കുന്ന ഏകലവ്യ സ്പോർട്സ് റസിഡൻഷ്യൽ സ്കൂൾ കാസർകോട് ജില്ലയിലെ കിനാനൂർ കരിന്തളം പഞ്ചായത്തിൽ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി എ.കെ.ബാലൻ അറിയിച്ചു. പദ്ധതിക്ക് ആവശ്യമായ സ്ഥലം പരിസ്ഥിതി ദുർബല പ്രദേശമായ വയനാട് ലഭ്യമല്ലാത്തതിനെ തുടർന്നാണ് കാസർകോടേക്ക് പദ്ധതി നടപ്പിലാക്കുന്നത്. 15 ഏക്കർ സ്ഥലത്താണ് സ്കൂൾ. 12 കോടി രൂപയുടെ പദ്ധതിയിൽ കേന്ദ്രസഹായം ഒരു കോടി രൂപയാണ്.