തിരുവനന്തപുരം: ബലി പെരുന്നാളിന് ഈദ്ഗാഹ് ഉണ്ടാകില്ലെന്നും പള്ളികളിൽ 100 പേർക്ക് മാത്രം
നമസ്‌കാരത്തിന് സൗകര്യമേർപ്പെടുത്താമെന്ന് മതനേതാക്കൾ സമ്മതിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം മതനേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനത്തിലെത്തിയത്.സാമൂഹിക അകലം പാലിക്കും. ബലികർമ്മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവർക്കും ജോലി ചെയ്യുന്നവർക്കും കൊവിഡ് ടെസ്റ്റ് നടത്തും. ടൗണിലെ പള്ളികളിൽ അപരിചിതർ എത്തുന്നത് ഒഴിവാക്കും. നേരത്തെ തുറക്കാതിരുന്ന പള്ളികളിൽ അതേ നില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.