തിരുവനന്തപുരം : ജില്ലയിൽ കൊവിഡ്‌ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധന. 222 പേർക്കാണ് ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നാല് പേരുടെ മരണകാരണം കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചു. പാറശാല ചെങ്കവിള മഞ്ചാംകുഴി കെപ്പവിളയിൽ രവീന്ദ്രൻ (78), കുടപ്പനക്കുന്ന് കുന്നത്ത് റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ കൊടിപ്പറമ്പിൽ പുത്തൻവീട്ടിൽ വി.ബാബു (56), പുല്ലുവിള സ്വദേശി ട്രീസ വർഗീസ് (60) എന്നിവരാണ് ഇന്നലെ മരിച്ചത്. പൂന്തുറ പുരയിടം പള്ളിവിളാകത്ത് ബെഞ്ചിലാസ് (70) ബുധനാഴ്ച മരിച്ചെങ്കിലും ഇന്നലെ കൊവിഡാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പുതിയതുറ കരിംകുളത്തുള്ള ഒരുവയസുള്ള കുഞ്ഞിനടക്കം ഇന്നലെ ഉറവിടമറിയാതെ രോഗബാധയുണ്ടായി. 190 പേർക്ക് സമ്പർക്കം വഴിയും വിദേശത്തു നിന്നു വന്ന ആറുപേർക്കും വീട്ടുനിരീക്ഷണത്തിലുണ്ടായിരുന്ന ഏഴു പേർക്കും ഉറവിടമറിയാതെ 16 പേർക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥീകരിച്ചതും ജില്ലയിലാണ്. മെ‍ഡിക്കൽകോളേജിൽ ഒരു ഡോക്ടർ, രണ്ടു ഹൗസ്‌ സർജൻമാർ എന്നിവർക്കും രോഗബാധ ഉണ്ടായി. നോൺ കൊവിഡ് വാർഡിലെ 26 രോഗികൾ ഉൾപ്പെടെ നിരീക്ഷണത്തിലായി. സ്‌പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഡ്രൈവർക്കും തുമ്പ വലിയവേളി മേഖലയിലെ രണ്ടു റേഷൻ വ്യാപാരികളടക്കം എട്ടുപേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ചുമട്ടുതൊഴിലാളികൾക്ക് രോഗം ബാധിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തേക്ക് ചാല മാർക്കറ്റ് അടച്ചിടാൻ വ്യാപാരികൾ സംയുക്തമായി തീരുമാനിച്ചു. ജില്ലയിലെ മിക്കവാറും സ്ഥലങ്ങളിൽ സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇന്നലെ ജില്ലയിൽ പുതുതായി 1121പേർ രോഗനിരീക്ഷണത്തിലായി 1,165 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 16,602 പേർ വീടുകളിലും 1,279 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 252 പേരെ പ്രവേശിപ്പിച്ചു.166 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 2,571 പേർ നിരീക്ഷണത്തിലുണ്ട്.ഇന്നലെ 828 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1,279 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്


സമ്പർക്കത്തിലൂടെ രോഗമുണ്ടായവർ

വള്ളക്കടവ് -6
പൊഴിയൂർ- 21
ആറ്റുകാൽ -1
ബീമാപള്ളി - 11
കോട്ടപ്പുറം -13
പൂന്തുറ -5
പുതിയതുറ -14
പാലോട് -1
പഴവഞ്ചാല -1
ബാലരാമപുരം -1
മങ്കാട്- 1
അഞ്ചുതെങ്ങ് -7
നെയ്യാറ്റിൻകര -1
കടയ്ക്കാവൂർ -6
ചിറയിൽ -1
കുളത്തൂർ -2
വെങ്ങാനൂർ -7
പാറശാല -7
മണക്കാട്- 1
കരിമഠം -6
നടത്തുറ -1
വിഴിഞ്ഞം -4
പേട്ട -1
മുല്ലൂർ -1
കുഴിപ്പള്ളം -1
പനവൂർ- 1
കുടപ്പനക്കുന്ന്- 1
പള്ളം- 1
പരുത്തിയൂർ- 1
ധനുവച്ചപുരം- 2
കാരോട് -1
തൈവിളാകം- 3
പുതുക്കുറിച്ചി -1
പുല്ലുവിള -7
ചെമ്പൂർ- 2
പരുത്തിപ്പള്ളി- 1
വലിയവേളി- 6
തമ്പാനൂർ -1
നെട്ടയം -1
പേരൂർ -1
ഊരുട്ടമ്പലം- 1
മാമ്പള്ളി -1
പരശുവയ്ക്കൽ -6
വലിയതുറ -1
മൂർത്തിക്കാവ്- 1
മുല്ലരിങ്ങാട്- 1
അഞ്ചരിക്കോണം- 1
പെരുങ്കടവിള -1
അട്ടക്കുളങ്ങര -1
കുന്നത്തുകാൽ -1
മരുതൂർക്കോണം- 1
കഠിനംകുളം -1
പുരയിടം -1
മാധവപുരം- 2
ചെറിയതുറ -1
അയിര -1
പാണക്കോട് -1
പെരിങ്ങമ്മല -1
നെടുമങ്ങാട്- 1
അരുവികോട് -1
ഒറ്റശേഖരമംഗലം- 1
 മുട്ടട -1

 ആകെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -20,452
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -16,602
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -2,571
 കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1,279
 ഇന്നലെ നിരീക്ഷണത്തിലായവർ -1,121