ambala

അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ നാല് ഇൻസുലേറ്റഡ് ലോറികളിലെത്തിച്ച പഴകിയ മത്സ്യം നാട്ടുകാർ പിടികൂടി. ഇന്നലെ രാത്രിയിൽ മാത്തേരി ജംഗ്ഷന് കിഴക്ക് ഭാഗത്തായിരുന്നു സംഭവം. തുടർന്ന് വാഹനങ്ങൾ പൊലീസ് ഹാർബറിലെത്തിച്ചു. ഇവിടെ വെച്ച് ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.തമിഴ്നാട്ടിൽ നിന്നെത്തിച്ച പഴകിയ കിളിമീനായിരുന്നു വാഹനങ്ങളിൽ. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.