sndp

ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം നൂറനാട് ഇടക്കുന്നം 306-ാം നമ്പർ ശാഖായോഗം ഗുരുദേവ മന്ദിരത്തിൽ അക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇടക്കുന്നം വിഷ്ണു ഭവനത്തിൽ ഹരിയെ (32) ആണ് നൂറനാട്

എസ്.എച്ച്.ഒ വി.ആർ. ജഗദീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 17 ന് രാത്രിയിലായിരുന്നു സംഭവം. പ്രതികളെ അറസ്റ്റ് ചെയ്തത് ചാരുംമൂട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നിരന്തര ഇടപെടൽ കാരണമാണെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് ഭാരവാഹികൾ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, കൺവീനർ ബി. സത്യപാൽ, വൈസ് ചെയർമാൻ ആർ. രഞ്ജിത്ത് എന്നിവർ അഭിനന്ദിച്ചു.