sivasankar

തിരുവനന്തപുരം: ശിവശങ്കറിനെ ഇന്നലെ ചോദ്യം ചെയ്തത് പ്രാഥമിക മൊഴിയെടുപ്പ് മാത്രം. ശിവശങ്കറിൽ നിന്ന് കിട്ടിയ വിവരങ്ങൾ, പ്രതികളുടെ മൊഴികളും അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും ഡിജിറ്റൽ തെളിവുകളുമായി ചേർത്ത് പരിശോധിക്കും. സെക്രട്ടേറിയറ്റിലെ കാമറാ ദൃശ്യങ്ങളടക്കം ഇതിനാണ് ശേഖരിക്കുക. പ്രതികളെ വീണ്ടും ചോദ്യംചെയ്യും. നേരത്തേ നൽകിയ വിവരങ്ങൾ തെളിവുകളുമായി ഒത്തുപോകുന്നില്ലെങ്കിൽ ശിവശങ്കറിനെയും വീണ്ടും ചോദ്യംചെയ്യും. സ്വർണക്കടത്തുമായി ബന്ധം കണ്ടെത്താനായാൽ പ്രതിയാക്കും.