arrest

കാഞ്ഞങ്ങാട്: കള്ളത്തോക്കുമായി നായാട്ടിനിറങ്ങിയ രണ്ടു പേർ പിടിയിലായി. പ്രതികളിൽ ഒരാൾ രക്ഷപ്പെട്ടു. മൂന്ന് തോക്കുകളും കണ്ടെടുത്തു. കോടോം-ബേളൂർ- മടിക്കൈ അതിർത്തിയിൽ പുളിയനടുക്കത്ത് അമ്പലത്തറ പൊലീസാണ് കള്ളത്തോക്കുകളും നായാട്ടുകാരെയും പിടികൂടിയത്. പുളിയനടുക്കം അരയങ്ങാനത്തെ കുഞ്ഞിരാമൻ (72 ), തോട്ടിനാട്ട് രാജൻ (50) എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ ഓടി രക്ഷപ്പെട്ടു.

ഇയാളുടെ കൈവശം ഉണ്ടായിരുന്നതുൾപ്പെടെയാണ് തോക്കുകൾ പിടിച്ചെടുത്തത്. ഇവ മതിയായ രേഖകൾ ഇല്ലാത്തതാണെന്ന് പൊലീസ് പറഞ്ഞു. അമ്പലത്തറ സ്റ്റേഷൻ സി.ഐ പി.ടി. ദാമോദരൻ, എസ്.ഐ പി.പി. മധു , എ.എസ്.ഐ രാജൻ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രകാശൻ, നാരായണൻ, ഡ്രൈവർ ബാബു എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.