കുറ്റിപ്പുറം : സംസ്ഥാനത്ത് ആദ്യമായി എക്‌സൈസ് വനിതാ സബ് ഇൻസ്‌പെക്ടറായി ജോയിൻ ചെയ്ത ഒ. സജിത മദ്യവേട്ടയുമായ് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പട്രോളിംഗിൽ അളവിൽ കൂടുതൽ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. തിരൂർ തലക്കാട് ബി.പി അങ്ങാടി തെക്കെ പീടിയേക്കൽ വീട്ടിൽ അൻവറിനെയാണ് പിടികൂടിയത്. തിരൂർ ബോയ്സ് ഹൈസ്‌കൂൾ ബസ് സ്റ്റോപ്പിന് സമീപം വച്ചാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ ടി.ദിനേശൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.പി നോജൻ, കെ.മുഹമ്മദ് അലി, പി. ധനേഷ്, ഡ്രൈവർ പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.