തണ്ണീർമത്തൻ ദിനങ്ങളി’ലെ ജാതിക്കാത്തോട്ടം എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് അനശ്വര രാജൻ. പതിനേഴാം വയസിലെ ആദ്യപ്രണയത്തിന്റെ കൗതുകവും നാണവും കള്ളച്ചിരിയുമൊക്കെയായി പ്രേക്ഷകരിലേക്കും പകർന്ന നടി. അനശ്വര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘കോവിലിൽ പുലർ വേളയിൽ...’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിൽ പട്ടുപാവാടയണിഞ്ഞ് നാടൻ ലുക്കിലാണ് അനശ്വര. ഒരു ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അനശ്വരയെ അതീവ സുന്ദരിയായി കാണാം. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര എട്ടിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അഭിനയിക്കുന്നത്. തുടർന്ന് 'എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ - ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു.