കാട്ടാക്കട.ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ കാട്ടാക്കട താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ അണു നശീകരണ പ്രവർത്തനം നടത്തി.കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പൊന്നറ വാർഡിൽ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അസോസിയേഷൻ ശുചീകരണ പ്രവർത്തനവുമായി രംഗത്തിറങ്ങിയത്.ബീവറേജ് പരിസരം മൊളിയൂർ റോഡ്,മൃഗാശുപത്രി,കൃഷിഭവൻ തുടങ്ങി വിവിധയിടങ്ങളും പൊലീസ് വാഹനവും ഉൾപ്പടെ അണു നശീകരണം നടത്തി.വരും ദിവസങ്ങളിലും ശുചീകരണ പ്രവർത്തികൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഫ്രാക്റ്റ് പ്രസിഡന്റ് കാട്ടാക്കട രാമു,ജനറൽ സെക്രട്ടറി കാട്ടാക്കട ശശി,ട്രഷറർ സജീവൻ,അംഗം ബാലൻ എന്നിവർ നേതൃത്വം നൽകി.