deepthi

1980 - 90 കാലത്ത് ഗ്ലാമറസ് വേഷങ്ങളിലൂടെ സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടിയാണ് സിൽക്ക് സ്മിത. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച സിൽക്ക് സ്മിത വിടപറഞ്ഞിട്ട് 24 വർഷം പിന്നിടുമ്പോൾ സിൽക്ക് സ്മിതയെ അനുകരിച്ചു എത്തിയിരിക്കുകയാണ് ട്രാൻസ് വുമൺ ദീപ്തി കല്യാണി. ആമ്പല്ലൂർ കല്ലൂരിൽ നടക്കുന്ന ഫോട്ടോഷൂട്ടിന് രണ്ടുദിവസം കൊണ്ടാണ് ദീപ്തി തയ്യാറെടുത്തത്. തീമിന്റെ ഐഡിയ ദീപ്തിയുടേത് ആയിരുന്നില്ലെങ്കിലും അതി മനോഹരമായ രീതിയിൽ ജൂനിയർ സിൽക്കാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ദീപ്തി.

സോഷ്യൽ ആക്ടിവിസ്റ്റ് ദിയ സനയാണ് 'നീലിമയിൽ നീരാടി സിൽക്ക് സ്മിത' എന്ന ക്യാപ്ഷനോടെ സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പങ്കുവച്ചത്. ദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. "ഇന്ത്യൻ സിനിമയിൽ ഇത്രയധികം ആരാധകരെ സമ്പാദിച്ച ഒരു അഭിനേത്രി ഉണ്ടാകില്ല. സിൽക്ക് സ്മിത എന്ന മാദക സൗന്ദര്യം, ഇന്നും നമ്മൾ മലയാളികൾ മനസിൽ സൂക്ഷിക്കുന്നു. ഒരു അർട്ടിസ്റ്റ് എന്ന നിലയിൽ ദീപ്തി കല്യാണിക്ക് അവരുടെ വേഷം എത്രത്തോളം ചേരും എന്ന് ആശങ്കയുണ്ടായിരുന്നു. എങ്കിലും ഇത് ദീപ്തിയുടെ ഒരു പരീക്ഷണമെന്ന നിലയിൽ, ആ മൺമഞ്ഞ കലാകാരിക്ക് ഒരു ട്രിബ്യൂട്ട് ആവട്ടെ എന്ന് കരുതിയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഒരുപാട് ട്രാൻസ്ജൻഡേഴ്സ് സിൽക്ക് സ്മിതയുടെ വേഷം അഭിനയിച്ചു കണ്ടിട്ടുണ്ട്. പക്ഷെ ദീപ്തി ഇത് മനോഹരമാക്കി" ദിയ

ലോക് ഡൌൺ ആയതിനാൽ ഡാൻസ് പ്രോഗ്രാമുകൾ ഒന്നും നടക്കാത്ത അവസ്ഥയിലാണ് ഫോട്ടോഷൂട്ടിലേക്ക് തിരിഞ്ഞതെന്നാണ് ദീപ്തിയുടെ വെളിപ്പെടുത്തൽ. "മൂന്ന് തീമുകളാണ്‌ കൊറിയോഗ്രാഫർ കിരൺ എന്റെ മുൻപിലേക്ക് വയ്ക്കുന്നത്. ഒന്നു സിൽക്ക് സ്മിതയാണെങ്കിൽ മറ്റൊന്ന് ബിക്കിനി വേഷം, പിന്നെ ഉണ്ടായിരുന്നത് ഷോർട്സും ഷർട്ടും ആയിരുന്നു. സിൽക്ക് സ്മിതയെ ചെയ്യാനായി ഞാൻ തിരഞ്ഞെടുക്കുകയായിരുന്നു"

തന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്ന സിൽക്കിന്റെ ഏഴിമല പൂഞ്ചോല ഡാൻസ് ചെയ്യണം എന്നത്. പക്ഷെ ആപ്ടാകുമോ എന്ന് അറിയില്ലായിരുന്നെന്നും ക്യാമറക്ക് മുൻപിൽ ഒരു അവസരം കിട്ടുന്നത് ആദ്യമായിട്ടാണെന്നും ദീപ്തി പറഞ്ഞു.

ട്രാൻസ്‌ജെൻഡർ ആയ എനിക്ക് ഇത് ചെയ്യാൻ കഴിയുമോ എന്ന ആശങ്കയെ ദൂരീകരിക്കാൻ ഇവരെല്ലാവരും തന്ന സപ്പോർട്ട് വളരെയധികമാണ്. ഇത് ഇത്രയും സക്സസ് ആകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആളുകൾക്ക് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം

- ദീപ്തി കല്യാണി