ബോളിവുഡ് സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളാണ് മലയാളി കൂടിയായ വിദ്യാ ബാലൻ. ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം പരിനീതയായിരുന്നു. തുടക്കത്തിൽ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താരത്തിനെ കാത്തിരുന്നത്. കരിയറിൽ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് താരം ഇടയ്ക്ക് തുറന്നുപറയാറുണ്ട്. ഒരു അഭിമുഖത്തിലാണ് കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ച് വിദ്യാ ബാലൻ സംസാരിച്ചത്. ബോളിവുഡ് സിനിമയിൽ അവസരം ലഭിക്കുന്നതിന് മുൻപ് സൗത്തിന്ത്യൻ സിനിമകളിൽ നിന്നും അവസരം ലഭിച്ചിരുന്നുവെന്നും അവസാനനിമിഷം അതെല്ലാം നഷ്ടമാവുകയായിരുന്നുവെന്നും താരം പറയുന്നു.
ചില സമയത്ത് നമ്മൾ അനുഭവിക്കുന്ന മാനസികാവസ്ഥയെക്കുറിച്ച് പറഞ്ഞറിയിക്കാനാവില്ല. കരിയറിലെ ഉയർച്ച താഴ്ചകളൊക്കെ കൃത്യമായി അഭിമുഖീകരിച്ചിട്ടുണ്ട്. പരിനീതയ്ക്ക് മുൻപുള്ള 3 വർഷം പല സിനിമകളിൽ നിന്നും തന്നെ മാറ്റിനിർത്തിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. "അഭിനേത്രി എന്നത് സ്വപ്നമായി അവശേഷിക്കുമോയെന്നായിരുന്നു അന്നത്തെ ആശങ്ക. അഭിനയത്തിൽ കഴിവ് തെളിയിച്ചതിന് ശേഷം തുടക്കത്തിൽ പല തരത്തിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അന്ന് പല തരത്തിലുള്ള അഭിപ്രായങ്ങളായിരുന്നു സുഹൃത്തുക്കളും പറഞ്ഞത്. സുഹൃത്തുക്കളായാണ് എല്ലാവരേയും കണ്ടത്. നമ്മളെ തളർത്തുന്ന തരത്തിലുള്ള കമന്റുകളായിരുന്നു ചില സമയത്ത് അവർ പറഞ്ഞിരുന്നത്." അനുഭവവും പത്വയുമാണ് മനുഷ്യനെ നയിക്കുന്നതെന്ന് പറഞ്ഞ വിദ്യാ ബാലൻ
ഒരുപാട് പേർക്കൊപ്പം ആസ്വദിച്ച് ജോലി ചെയ്തിട്ടുണ്ടെന്നും അവരൊന്നും തന്റെ സുഹൃത്തുക്കളായിരുന്നില്ലെന്നും താരം പറയുന്നു. നിർമ്മാതാവായ സിദ്ധാർത്ഥ് റോയ് കപൂറിനെയാണ് വിദ്യ വിവാഹം ചെയ്തത്.
"ജയപരാജയങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. അഭിനേതാവായി കവിഞ്ഞതിന് ശേഷവും അതുണ്ടാവാറുണ്ട്. കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ചൊക്കെ താൻ സിദ്ധാർത്ഥിനോട് സംസാരിക്കാറുണ്ട്"
- വിദ്യാ ബാലൻ