കിളിമാനൂർ:കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിനുമുന്നിലെ ഓട വെള്ളമൊഴുക്ക് നിലച്ച നിലയിലാണ്.സ്ലാബില്ലാത്തത് കാരണം ചപ്പുചവറുകൾ ഓടയിൽ നിറഞ്ഞാണ് ജലമൊഴുക്ക് തടസപ്പെടുന്നത്.ആഴ്ചകൾക്ക് മുമ്പ് ഓട ശുചീകരിക്കുകയും മാലിന്യം നീക്കം ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ പല സ്ഥലങ്ങളിലും ഓടകൾക്ക് മുകളിൽ സ്ലാബില്ലാത്തതിനാൽ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും കൊണ്ടും ഓടകൾ നിറയുകയും കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം നിറഞ്ഞ് റോഡിലൂടെ ഒഴുകുന്ന കാഴ്ചയുമായിരുന്നു ഉണ്ടായിരുന്നത്.