office-ward

മലയിൻകീഴ് : മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിൽ അണുനശീകരണ പ്രവർത്തനം നടന്നു.വാർഡിലുൾപ്പെട്ട ശാന്തുമൂല ആൽത്തറ ഭാഗത്ത് പൊലീസീസുകാരന് കൊവിഡ് സ്രവ പരിശോധനയിൽ പോസീറ്റീവ് ആയതിനെ തുടർന്നാണ് അണുനശീകരണം നടത്തിയത്.വാർഡിൽ സ്ഥിതി ചെയ്യുന്ന സബ് രജിസ്റ്റാർ ഓഫീസ്,പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ,സിൻഡിക്കേറ്റ് ബാങ്ക്,പൊതുമാർക്കറ്റ്,മലയിൻകീഴ് ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് തുടങ്ങിയസ്ഥലങ്ങളിൽ വാർഡ് അംഗം ശാന്തുമൂല മുരുകന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.