പാറശാല: അവയവദാനത്തിലൂടെ ലോകത്തിന് മാതൃകയായ തിരുവനന്തപുരം ബാറിലെ പ്രമുഖ അഭിഭാഷകനും കാരുണ്യ, സാമൂഹ്യ പ്രവർത്തകനുമായ അഡ്വ.എസ്.നീലകണ്‌ഠശർമ്മയുടെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണം നടത്തി. അഡ്വ.എസ്.നീലകണ്ഠശർമ്മ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചന നടത്തി.ഫൗണ്ടേഷൻ ഭാരവാഹികളായ അഡ്വ.കെ.ബി.ഷിബു,കൊല്ലിയോട് സത്യനേശൻ, ലളിത.എസ്.എസ്,സെലിൻ.എസ്.എസ്,സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.