oommen-chandy

തിരുവനന്തപുരം: കൊച്ചി രാജഗിരി , തിരുവനന്തപുരം മാർ ബസേലിയോസ് , കോട്ടയം സെന്റ് ഗിറ്റ്സ് എൻജിനിയറിംഗ് കോളേജുകൾക്ക് സ്വയംഭരണാധികാരം നല്കാനുള്ള സർക്കാരിന്റെയും, യു.ജി.സിയുടെയും തീരുമാനം ..സ്വാഗതാർഹമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു..

അഞ്ഞൂറിലധികം സ്വയംഭരണാധികാര കോളേജുകൾ ഇന്ത്യയിലുണ്ടായിട്ടും കേരളത്തിൽ ഒന്ന് പോലുമില്ലാതിരുന്നതിനാലാണ് മുൻ യു.ഡി.എഫ് സർക്കാർ കേരളത്തിലും ഇതിനുള്ല നയപരമായ തീരുമാനമെടുത്തത്. ഇതിനെ എൽ.ഡി.എഫ് അന്ന് ശക്തമായി എതിർത്തു. യു.ജി.സി.യുടെ പരിശോധന പോലും തടയാൻ ശ്രമിച്ചു.18 എയ്ഡഡും, ഒരു സർക്കാരുമടക്കം 19 കോളേജുകളെയാണ് സ്വയംഭരണാധികാരമുള്ളതായി യു.ഡി.എഫ് ഭരണകാലത്ത് യു.ജി.സി പ്രഖ്യാപിച്ചത്.

അന്ന് സമരം ചെയ്തവർ അധികാരത്തിലെത്തിയപ്പോൾ യൂണിവേഴ്സിറ്റികൾ വഴി സ്വയംഭരണസ്ഥാപനങ്ങളെ വീർപ്പു മുട്ടിച്ചു. ഇപ്പോൾ നയം മാറ്റി സ്വയംഭരണാവകാശ കോളേജുകൾ അനുവദിച്ചു.. പതിനായിരക്കണക്കിന് സമർത്ഥരായ വിദ്യാർത്ഥികളാണ് മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പഠിക്കാൻ പോകുന്നത്. അവർക്കിവിടെ പഠിക്കാനുള്ള അവസരമൊരുക്കിയാൽ മതി-ഉമ്മൻ ചാണ്ടി പറഞ്ഞു.