rotary

കിളിമാനൂർ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ കിളിമാനൂർ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെ ആദരിക്കുന്നു

കിളിമാനൂർ :കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കിളിമാനൂർ റോട്ടറി ക്ലബ് കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.സി.ഐ മനോജ് കുമാറിനെ പൊന്നാട അണിയിച്ചു.റോട്ടറി ഭാരവാഹികൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാസ്കും സാനിറ്റൈസറും സ്റ്റേഷനിലേക്കും,അടയമൺ പി.എച്ച്.സി,കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്,ആട്ടോ,ടാക്സി തൊഴിലാളികൾ പൊതുജനങ്ങൾ എന്നിവർക്കും വിതരണം ചെയ്തു.റോട്ടറി ക്ലബ് പ്രസിഡന്റ് പ്രജുരാജ്, സോമൻ, ജോസ്, അനിൽകുമാർ,ശ്രീകുമാർ,രാജീവ്,വിനു,പ്രഭുല്ലചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.