വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനത്തിൽ സഹകരിക്കാൻ താത്പര്യമുള്ള 20 നും 50നുമിടയിൽ പ്രായമുള്ള അസുഖങ്ങളില്ലാത്ത സന്നദ്ധപ്രവർത്തകർ പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.സന്നദ്ധം പോർട്ടിൽ രജിസ്റ്റർ ചെയ്തവരെയും അല്ലാത്തവരെയും പരിഗണിക്കും. ഫ്രഡ് ഓഫീസ് സേവനം ഡാറ്റ എൻട്രി, ഭക്ഷണ വിതരണം, ആംബുലൻസ് ഡ്രൈവിംഗ്, ശുചീകരണം,പ്ളബിംഗ്,ഇലക്ട്രീഷ്യൻ,സാധനം വാങ്ങൽ,കൗൺസലിംഗ് സുരക്ഷ,സംഘാടനം എന്നിവയ്ക്കാണ് പ്രവർത്തകരെ ആവശ്യമുള്ളത്.