നെയ്യാറ്റിൻകര :കൊവിഡ് പ്രതിരോധരംഗത്ത് നാട്ടുകാരുടെ പങ്കാളിത്തത്തോടെ നെയ്യാറ്റിൻകര കരിനട ആശ്രയ എല്ലാ വീടുകളിലും രണ്ടാം ഘട്ട ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി.പിരായുംമൂട്, പനങ്ങാട്ടുകരി വാർഡുകളിലായി സംഘടിപ്പിച്ച ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ഏപ്രിൽ,മേയ് മാസങ്ങളിലായി ആശ്രയ വനിതാ വിഭാഗത്തിന്റെ ചുമതലയുള്ള സുരഭിയുടെ നേതൃത്വത്തിൽ തയ്ച്ച മാസ്കുകൾ പ്രദേശത്തെ എല്ലാവർക്കും ലഭ്യമാക്കിയിരുന്നു.പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ചന്ദ്രൻ ,സെക്രട്ടറി സുരേഷ് കുമാർ, അയണിത്തോട്ടം കൃഷ്ണൻ നായർ,എൻ.കെ.രഞ്ജിത്ത്,രവികുമാർ,സുരേഷ് പാലാഴി തുടങ്ങിയവർ നേതൃത്വം നൽകി.