ബാലരാമപുരം:കല്ലിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ അഭ്യർത്ഥന പ്രകാരം വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന കൊറോണ വാർഡിൽ മാനവസേവ ചാരിറ്റബിൾ ആൻഡ് കൾചറൽ സൊസൈറ്റി ഒരു വീൽചെയർ സമ്മാനിച്ചു.സൊസൈറ്റി പ്രസിഡന്റ് നിലമ വിനോദിൽ നിന്നും മെഡിക്കൽ ഓഫീസർ സുനിത,​കല്ലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂങ്കുളം എസ്.കുമാർ എന്നിവർ ചേർന്ന് വീൽചെയർ ഏറ്റുവാങ്ങി.സൊസൈറ്റി സെക്രട്ടറി ജയൻ സർവോദയം,​ട്രഷറർ ഷിബുകുമാർ,​അംഗങ്ങളായ മഹേഷ്,​കണ്ണൻ വെള്ളായണി,​വിജയ് സിംഗ് എന്നിവർ സംബന്ധിച്ചു.