നെയ്യാറ്റിൻകര : ടൗണിലും സമീപ പഞ്ചായത്തുകളിലും ദിവസേന കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സംവിധാനം വേണമെന്ന് ആർ.സെൽവരാജ് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന തീരദേശ പഞ്ചായത്തായ കുളത്തൂരിലും അതിനോടു ചേർന്ന മറ്റ് പഞ്ചായത്തുകളിലും പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണം. കുളത്തൂർ, ചെങ്കൽ പഞ്ചായത്തുകളിലെയും തീരദേശമേഖലയോട് ചേർന്ന് കിടക്കുന്ന കാരോട് ഹെൽത്ത് സബ് സെന്ററിലെയും ഒഴിഞ്ഞു കിടക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർമാരുടെ തസ്തികയിൽ നിയമനം നടത്തിയിട്ടില്ല. പരിശോധനാകിറ്റുകളുടെ ലഭ്യത ഉറപ്പുവരുത്തി അടിയന്തരമായി പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും പഞ്ചായത്ത് അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് പ്രതിരോധ പ്രവർത്തനം ഏകോപിപ്പിച്ച് ആശങ്കകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.