k-surendran

*സ്മാർട്ട് സിറ്റി ഭൂമി വിൽപ്പനയിൽ കോടികളുടെ അഴിമതി

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് പറയുന്ന സംസ്ഥാന സർക്കാർ രഹസ്യമായി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ചീഫ് സെക്രട്ടറിയുടെ ഒാഫീസിലെ സി.സി.ടി.വി നന്നാക്കാനെന്ന പേരിൽ ,സ്വർക്കടത്തുമായി ബന്ധമുള്ള ആളുകൾ സെക്രട്ടറിയേറ്റിൽ കയറി നിരങ്ങി. സെക്രട്ടേറിയറ്റിനകത്തും മുഖ്യമന്ത്രിയുടെ മുറിയിലും സ്വപ്ന ഉൾപ്പെടെയുള്ളവർ വന്നിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് ബി.ജെ.പി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.. ജൂലായ് 5,6 തിയതികളിൽ സെക്രട്ടറിയേറ്റിൽ ഇതിനായി ശ്രമം നടന്നു.
തെളിവുകൾ നശിപ്പിക്കാമാണ് സർക്കാർ ഇപ്പോൾ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചത്.
കൊച്ചി സ്മാർട്ട് സിറ്റിയിലെ 246 ഏക്കർ ഭൂമിയിൽ 30 ഏക്കർ വിൽക്കാൻ ശിവശങ്കർ -സ്വപ്ന കൂട്ടുകെട്ട് നടത്തിയ നീക്കത്തിന് പിന്നിൽ ശതകോടികളുടെ അഴിമതിയാണ്. .ഇത് സംബന്ധിച്ച് എൻഫോഴ്സ്‌മെന്റിന് പരാതി നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.