തിരുവനന്തപുരം: കോടികൾ കിട്ടിയിട്ടും കൊവിഡ് ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ കുറയ്ക്കുന്നില്ല. കൊവിഡ് പ്രതിരോധത്തിനായി കേരള മെഡിക്കൽ സർവീസ് കോർപറേഷന് 607 കോടിയാണ് സർക്കാർ അനുവദിച്ചത്. ആർ.ടി.പി.സി.ആർ, ട്രൂനാറ്റ്, ആന്റിജൻ, ആന്റിബോഡി കിറ്റുകൾ, കൊവിഡ‌് ആശുപത്രികൾക്കുള്ള മരുന്നുകളും ഉപകരണങ്ങളും എന്നിവയ്ക്കായാണ് പണം നൽകിയത്. ഇതിൽ 200 കോടി മാത്രമാണ് ചെലവഴിച്ചുള്ളത്.
ഗുരുതരമല്ലാത്ത കൊവിഡ് ചികിത്സയ്ക്കായി ആയിരത്തിൽ താഴെ ഫസ്റ്ര് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കുന്നുണ്ട്. ഇതിനായി ദേശീയ ആരോഗ്യ ദൗത്യത്തിന് കേന്ദ്ര സർക്കാർ നൽകിയ പണവും സംസ്ഥാന വിഹിതവും ഉപയോഗിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള 506 കോടി രൂപ അരിക്കും ഭക്ഷ്യവസ്തുക്കൾക്കും പ്രവാസി സഹായത്തിനുമാണ് വിനിയോഗിച്ചത്. ദുരന്ത നിവാരണ നിധിയിൽ നിന്ന് പി.എം കെയറിലേക്ക് നൽകിയ തുകയും അന്യസംസ്ഥാന തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ നൽകിയതും ദുരന്തനിവാരണ നിധി വിഹിതവും കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കും.
തുണച്ചത് കേന്ദ്രം
കഴിഞ്ഞ വർഷത്തെ കേന്ദ്രവിഹിതം- 5437.74 കോടി
ഈ വർഷത്തെ കേന്ദ്ര വിഹിതം-11416.84
സംസ്ഥാനത്ത് 2019ലെ ആദ്യ മൂന്നു മാസത്തെ നികുതി വരുമാനം- 11825.96 കോടി
ഈ വർഷത്തെ ആദ്യ മൂന്നു മാസത്തെ നികുതി വരുമാനം- 3517.16
കഴിഞ്ഞവർഷത്തെ നികുതിയേതര വരുമാനം- 1781.18
ഈവർഷത്തേത്- 424.01 കോടി