ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വലിയകുന്ന് ദാവൂദ് മൻസിലിൽ സുൽഫിക്കർ ദാവൂദിനെയാണ് (42) ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടത്.ഒരു മാസം മുൻപ് ദുബായിൽ നിന്ന് നാട്ടിലെത്തിയ സുൽഫിക്കർ കഴിഞ്ഞ ദിവസം ഹോം ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയിരുന്നു.വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ: മാജിദ ബീവി.മക്കൾ സുഹാന,സുനൈന,നാദിർഷ.