emirates

തിരുവനന്തപുരം: എമിറേറ്ര് സ് എയർലൈൻസ് വിമാനത്തിൽ യാത്രചെയ്തശേഷം കൊവിഡ് ബാധിച്ചാൽ ചികിത്സയും ക്വാറന്റൈൻ ചെലവും വിമാനക്കമ്പനി വഹിക്കും. ആദ്യമായാണ് ഒരു വിമാനക്കമ്പനി ഇങ്ങനെ ചെയ്യുന്നത്.

പക്ഷേ, കൊവി‌ഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിലേ വിമാനത്തിൽ കയറാൻ കഴിയൂ. വിമാനത്തിൽ നിന്നിറങ്ങിയശേഷം കൊവിഡ് പരിശോധനയിൽ പോസിറ്രീവ് ആയാൽ ചികിത്സയ്ക്കായി പരമവാധി ഒന്നര ലക്ഷംയൂറോയും (13ലക്ഷം രൂപ) ക്വാറന്റൈന് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവരെ ( 8600 രൂപ) നൽകും. യാത്ര ചെയ്തനാൾ മുതൽ 31 ദിവസംവരെ ആനുകൂല്യത്തിന് അർഹതയുണ്ട്. ഒക്ടോബർ 31വരെ പദ്ധതി തുടരുമെന്ന് അധികൃതർ അറിയിച്ചു.

യു.എ. ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദിന്റെ നിർദ്ദേശ പ്രകാരം എമിറേറ്ര് സ് ചെയർമാനും സി.ഇ.ഒയുമായ ഷെയിഖ് അഹമ്മദ് ബിൻ സഈദ് അൽമഖ്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.
ബുക്കിംഗ് ചട്ടങ്ങളിലും ഇളവുകൾ വരുത്തിയിട്ടുണ്ട്. കൊവിഡ് പ്രശ്നത്താൽ യാത്ര മാറ്രിവയ്ക്കുകയാണെങ്കിൽ 24 മാസം വരെ പുതുക്കാം. യാത്രക്കാർക്ക് കിറ്രുകൾ, ഗ്ലൗവ്സ്,സാനിറ്രൈസർ, ആന്റിബയോട്ടിക് വൈപ്പ്സ് എന്നിവയും നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾ www.emirates.com/COVID19assistance എന്ന വെബ് സൈറ്രിൽ ലഭിക്കും.

( എഡിറ്റർ നിർദ്ദേശിച്ച് അനുസരിച്ച് തയ്യാറാക്കിയ സ്റ്റോറി)