നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 3300 കടന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ 188 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു.നാഗർകോവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സയിലിരുന്ന തിരുവട്ടാർ സ്വദേശിനി (69),തിരുനെൽവേലി സ്വദേശിനി (65), കപ്പിയാരാ സ്വദേശി (32) എന്നിവരാണ് മരിച്ചത്. 28 പേരാണ് ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ ആശാരിപ്പള്ളം ആശുപപത്രിയിലും കൊവിഡ് ഐസൊലേഷൻ സെന്ററുകളിലും സ്വകാര്യ ആശുപത്രിയിലുമായി 1472 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ 1882 പേർ രോഗ മുക്തി നേടി. ഇന്നലെ നാഗർകോവിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കന്യാകുമാരി സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ (45),സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ മറ്റു രണ്ടുപേർ (49,43) എന്നിവർക്കാണ് രോഗം. ഇതുവരെ ജില്ലയിൽ 50 ഓളം പൊലീസ് ഉദ്യോഗസ്ഥർക്കാണ് രോഗബാധയേറ്റത്. നാഗർകോവിൽ മീനാക്ഷിപുരത്തുള്ള സ്വർണക്കടയിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വർണക്കട അടച്ചുപൂട്ടി.