നെടുമങ്ങാട് :കൊവിഡ് കാല അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമങ്ങാട് നഗരസഭയിൽ തെരുവ് കച്ചവടക്കാർക്ക് പലിശ സബ്സിഡിയോടു കൂടിയ വായ്പ്പ വിതരണം തുടങ്ങി.ചെയർമാന്റെ ചേംബറിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വായ്‌പ്പാ വിതരണം നിർവഹിച്ചു.നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ , നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായൺ,കനറാ ബാങ്ക് നെടുമങ്ങാട് ശാഖ മാനേജർ രാകേഷ് ആർ.ജി, ബാങ്ക് ഓഫ് ഇന്ത്യ നെടുമങ്ങാട് ശാഖ മാനേജർ അഭിലാഷ്, സിറ്റി മിഷൻ പ്രോജക്ട് മാനേജർ അബിക് തുടങ്ങിയവർ പങ്കെടുത്തു.ലീല.കെ,ഉണ്ണി,വിജയലക്ഷ്‌മി എന്നീ കച്ചവടക്കാർ വായ്പാതുകകൾ ഏറ്റുവാങ്ങി.