തിരുവനന്തപുരം: ആർ.എസ്.എസിന് പ്രിയപ്പെട്ട നേതാവായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആർ.എസ്.എസ് പറയുന്നത് നടപ്പാക്കിക്കൊടുക്കുന്നവരായി പ്രതിപക്ഷം മാറി.ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലാത്ത ഒരാൾ യു.ഡി.എഫിനെ നിയന്ത്രിക്കണമെന്നാണ് ആർ.എസ്.എസിന്റെ ഉദ്ദേശം. അതിന് വേണ്ട എല്ലാ പ്രോത്സാഹനവും ആർ.എസ്.എസ് ചെന്നിത്തലയ്ക്ക് ചെയ്തുകൊടുക്കുകയാണ്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാവിലെ വാർത്താസമ്മേളനത്തിൽ പറയുന്ന കാര്യങ്ങൾ ഉച്ചയ്ക്ക് പ്രതിപക്ഷനേതാവ് ഏറ്റുപറയുകയാണ്. കോൺഗ്രസിനും ബി.ജെ.പിക്കും കേരളത്തിൽ ഒരേ മനസാണ്

സർക്കാരിനെതിരായ ഇവരുടെ സംഘടിത പ്രചാരണം വിലപ്പോവില്ലെന്ന് വരും നാളുകൾ തെളിയിക്കും- കോടിയേരി പറഞ്ഞു.