lock-down-

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വലിയതോതിലേക്ക് ഉയർന്നാൽ സമ്പൂർണ്ണ ലോക്ക് ഡൗൺ വേണ്ടിവരുമെന്നും എന്നാൽ, തിടുക്കപ്പെട്ട് ഇതിൽ തീരുമാനം വേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി . സർവ്വകക്ഷിയോഗത്തിലെ അഭിപ്രായങ്ങൾ കണക്കിലെടുക്കാനും യോഗം നിർദ്ദേശിച്ചു.

സമ്പൂർണ്ണ ലോക്ക് ഡൗൺ തൊഴിലാളികളുടേതുൾപ്പെടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കും. എന്നാൽ പ്രതിദിന രോഗികളുടെ എണ്ണം 2000- 3000 ലേക്കുയർന്നാൽ അതാലോചിക്കേണ്ടി വരും.തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം വിഷയം വിശദമായി പരിശോധിക്കും.പ്രാദേശികപ്രശ്നവും സർവ്വകക്ഷിയോഗത്തിലെ അഭിപ്രായങ്ങളും പരിഗണിച്ചാവും സർക്കാർ തീരുമാനമെടുക്കുകയെന്ന് സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.