പാറശാല: കൊവിഡ് പടരുന്ന പൊഴിയൂർ തീരപ്രദേശത്തെ രോഗ വ്യാപനം തുടരുന്നതിന് കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതിനായി കെ. ആൻസലൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5,40,000 രൂപ അനുവദിച്ചു. രോഗ വ്യാപനം തടയുന്നതിനുള്ള ടെസ്റ്റുകൾ നടത്തുന്നതിനായി 1000 ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിനുള്ള തുകയാണ് അനുവദിച്ചത്. ജില്ലയിൽ രോഗവ്യാപനം കൂടുതലുള്ള മൂന്ന് സോണുകളിൽ പൊഴിയൂർ തീരപ്രദേശവും ഉൾപ്പെടുന്നതായി സർക്കാർ കണ്ടെത്തിയതിനെ തുടർന്നാണ് രോഗ നിയന്ത്രണത്തിനായി കൂടുതൽ നടപടികൾ സ്വീകരിക്കുന്നത്. കേരള മെഡിക്കൽ സപ്ലൈയേഴ്സ് കോർപ്പറേഷൻ മുഖേന ഇന്ന് തന്നെ ലഭ്യമാക്കുന്ന1000 ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ച് പൊഴിയൂരിൽ വ്യാപകമായി ടെസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാകുന്നതാണ്.