marriage

തിരുവന്തപുരം: പ്രത്യേക നിയമ പ്രകാരം വിവാഹിതരാവാൻ നോട്ടീസ് നൽകിയവരുടെ ഫോട്ടോയും വിവരങ്ങളും ഇനിമുതൽ രജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്രിൽ ഇടില്ല. വധൂവരൻമാരുമായി ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിലെ നോട്ടീസ് ബോ‌ർഡിൽ മാത്രമേ പ്രദർശിപ്പിക്കൂ. മന്ത്രി ജി.സുധാകരന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.

ഇരുവരും വ്യത്യസ്ത മതത്തിൽപ്പെട്ടവരാണെങ്കിൽ സൈറ്റിലെ വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വർഗീയ പ്രചാരണത്തിന് ഉപയാേഗിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

നോട്ടീസ് നൽകിയശേഷം വിവാഹം കഴിക്കുന്നതുവരെ പരമാവധി മൂന്നൂമാസക്കാലം നോട്ടീസ് ബോർഡിൽ വിവരങ്ങൾ ഉണ്ടാവും. രജിസ്ട്രേഷൻ വകുപ്പിലെ സേവനങ്ങൾ ഓൺലൈനിലാക്കിയപ്പോഴാണ് പ്രത്യേക നിയമപ്രകാരം വിവാഹിതരാവുന്നവരുടെ വിവരങ്ങളും അതോടൊപ്പം ചേർത്തത്.