പുത്തൂർ: വീട്ടിലെ അടുക്കളയിൽ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് ചാരായം വാറ്റിക്കൊണ്ടിരിക്കെ കുളക്കട, ചൂരക്കുഴിക്കാവിന് സമീപം നീതു ഭവനിൽ രാമചന്ദ്രൻ (52) പുത്തൂർ പൊലീസിന്റെ പിടിയിലായി. പ്രതിയിൽ നിന്ന് 10 ലിറ്റർ കോട, വാറ്റുപകരണങ്ങൾ 500 മി.ലി. വ്യാജ ചാരായം എന്നിവ പിടിച്ചെടുത്തു. വ്യാജ ചാരായം നിർമ്മിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പുത്തൂർ പൊലീസ് സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. പൂത്തൂർ പൊലീസ് ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.