murukan

മുടപുരം: കരൾ രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു.ചിറയിൻകീഴ് മുടപുരം വക്കത്തുവിള പുത്തൻവിള വീട്ടിൽ പരേതനായ ഗോപലൻ-ലളിത ദമ്പതികളുടെ മകൻ മുരുകൻ (46) ആണ് മരിച്ചത്.സി.പി.എം മുടപുരം ഈസ്റ്റ് ബ്രാഞ്ച് മെമ്പറും ചുമടുതാങ്ങി 'മാലി' വർക്ക് ഷോപ്പ് ഉടമയുമായിരുന്നു.രണ്ട് വർഷമായി ലിവർ സിറോസിസ് മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇയാൾ ചെക്കപ്പിനായി 13 ന് മെഡിക്കൽ കോളേജിൽ എത്തുകയും അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. ഭാര്യ:ആതിര. സഹോദരങ്ങൾ:കൃഷ്ണകുമാരി,അംബിക (മുൻമെമ്പർ, കിഴുവിലം പഞ്ചായത്ത് ). സംസ്കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ നടന്നു.