പാലോട്: പെരിങ്ങമ്മല പഞ്ചായത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ഇലവു പാലം വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കി കളക്ടർ ഉത്തരവിട്ടു. ഇവിടെ ആറുപേരാണ് രോഗബാധിതരായുള്ളത്. പെരിങ്ങമ്മല വേങ്കൊല്ല സ്വദേശിയും ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സുരക്ഷാജീവനക്കാരനുമായ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചു. നന്ദിയോട് പഞ്ചായത്തിലെ മീൻമുട്ടിയിൽ രോഗം ബാധിച്ച ആളിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 82 പേരുണ്ട്.ഇതിൽ 62 പേരും ഇദ്ദേഹം പ്രാർത്ഥനക്ക് പോയ പള്ളിയുമായി ബന്ധപ്പെട്ടവരാണ്. ബാക്കിയുള്ളവർ കുടുംബാംഗങ്ങളും സുഹൃത്തുക്കളും. ഇവർക്ക് അടുത്ത ദിവസം തന്നെ സ്രവ പരിശോധന നടത്തും. നന്ദിയോടും പെരിങ്ങമ്മലയും ഉൾപ്പെടെയുള്ള പ്രദേശവാസികൾ കടുത്ത ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികാരികൾ അറിയിച്ചു