തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ലോക്ക് ഡൗൺ തുടരുമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹവ്യാപനം സംഭവിച്ച തീരപ്രദേശങ്ങളോട് ചേർന്ന പ്രദേശമായതിനാൽ ലോക്ക് ഡൗൺ ഉടൻ ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രോഗവ്യാപനം വിലയിരുത്തിയശേഷമേ മറിച്ചൊരു തീരുമാനമെടുക്കാനാവൂ.