കരിയർ ഒാപ്പർച്യൂണിറ്റീസ് ആഫ്‌റ്റർ + 2 എഡ്യൂക്കേഷണൽ ആക്ടിവിറ്റീസ്, ഐ.ഇ.ഇ.ഇ (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സ്) കേരള സെക്ഷൻ കരിയർ ഒാപ്പർച്യൂണിറ്റീസ് ആഫ്‌റ്റർ + 2 എന്ന വിഷയത്തിൽ 26ന് രാവിലെ 10.30 മുതൽ 12 വരെ ഫ്രീ ഒാൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു. എച്ച്. മൻസുറുദ്ദീൻ, ഡയറക്ടർ, ജയ്‌ഹിന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ് സ്റ്റഡീസ് കൊല്ലം ആണ് വെബിനാർ നയിക്കുക. വെബിനാറിൽ മെഡിസിൻ, എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഡെന്റൽ, ഫാർമസി, ലാ, കോമേഴ്സ്, ഹോട്ടൽ മാനേജ്മെന്റ്, പാരാമെഡിക്കൽ കോഴ്സുകളെ കുറിച്ച് പ്രതിപാദിക്കും. പങ്കെടുക്കാൻ താത്പര്യമുള്ള പ്ളസ് ടു വിദ്യാർത്ഥികളും പ്ളസ് ടു കഴിഞ്ഞവരും https://bit.ly/2ZHS2t ലിങ്കിൽ ശനിയാഴ്ച രാത്രി 9ന് മുമ്പായി രജിസ്റ്റർ ചെയ്യണം. രക്ഷാകർത്താക്കൾക്കും ക്ളാസുകൾ അറ്റന്റഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9895141715.
തീയതി നീട്ടി
തിരുവനന്തപുരം : ഗവൺമെന്റ് ലാ കോളേജിൽ സ്വാശ്രയാടിസ്ഥാനത്തിൽ നടത്തുന്ന ത്രിവത്സര യൂണിറ്ററി എൽഎൽ.ബി (അഡിഷണൽ ബാച്ച്) കോഴ്സിലെ അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ആഗസ്റ്റ് 27 വരെ ദീർഘിപ്പിച്ചു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : പി.ജി ദന്തൽ പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് വിവരം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2525300