covid

തിരുവനന്തപുരം :ജില്ലയിൽ കൊവിഡ്‌ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധന.167 പേർക്കാണ് ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. ചിറയിൻകീഴ് മുടപുരം വക്കത്തുവിള പുത്തൻവിള വീട്ടിൽ പരേതനായ ഗോപലൻ- ലളിത ദമ്പതികളുടെ മകൻ മുരുകനാണ് (46) മരിച്ചത്. ലിവർ സിറോസിസ് മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.151 പേർക്ക് സമ്പർക്കം വഴിയും അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമെത്തിയ അഞ്ചുപേർക്കും വീട്ടുനിരീക്ഷണത്തിലുണ്ടായിരുന്ന അഞ്ചു പേർക്കും ഉറവിടമറിയാതെ ആറു പേർക്കും രോഗം സ്ഥിരീകരിച്ചു.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാർ, എ.ആർ ക്യാമ്പ്, റൂറൽ എസ്.പി ഒാഫീസ് സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിലെ ഓരോ പൊലീസുകാർക്കും രോഗമുണ്ടായി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇന്നലെ 24 പേർക്കും അഞ്ചുതെങ്ങിൽ 50 പേരെ പരിശോധിച്ചതിൽ 10 പേർക്കും ചിറയിൻകീഴ് പുളുന്തുരുത്തിയിൽ 47 പേരെ പരിശോധിച്ചതിൽ 14 പേർക്കും രോഗം സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ആര്യനാട് ഗ്രാമ പഞ്ചായത്തിൽ പറണ്ടോട് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർക്ക് ഉൾപ്പെടെ അഞ്ച് പേർക്ക് കൊവിഡ് കണ്ടെത്തി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരിൽ കൊവിഡ് സ്ഥിരീകരിച്ച ഒരാൾ ആര്യനാട് വലിയകലുങ്ക് സ്വദേശിയായാണ്.പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിങ്ങനെ അഞ്ച് ലാർജ് ക്ലസ്റ്ററുകളാണുളത്. ഇവിടങ്ങളിൽ രോഗം കുറയുന്ന പ്രവണത കാണുന്നില്ല.പുല്ലുവിള,പുതുക്കുറിച്ചി,അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുല്ലുവിളയിൽ കഴിഞ്ഞ

പത്തുദിവസത്തിനിടെ 671 കൊവിഡ് പരിശോധനകൾ നടത്തിയതിൽ 288 എണ്ണം പോസിറ്റീവായി. 42.92 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്. ഇന്നലെ 74 പേർ രോഗനിരീക്ഷണത്തിലായി.1,523 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.16,122 പേർ വീടുകളിലും 1,295 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 302 പേരെ പ്രവേശിപ്പിച്ചു. 387 പേരെ ഡിസ്ചാർജ് ചെയ്തു.ആശുപത്രികളിൽ 2,486 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 786 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1,295 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ 17 എഫ്.എൽ.ടി.സി കളിലായി 2,103 കിടക്കകൾ സജ്ജമായിട്ടുണ്ട്. 18 എഫ്.എൽ.ടി.സികൾ ഉടൻ സജ്ജമാകും. ഇവിടെ 1,817 കിടക്കകൾ ഉണ്ടാകും.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
വഞ്ചിയൂർ -2

പുല്ലുവിള -8
പെരുങ്കടവിള -1
കോട്ടപ്പുറം- 6
ചെമ്പാവ് -2
മുടവൻമുകൾ -1
പോത്തൻകോട് -1
പൂന്തുറ- 32
ചെറിയതുറ- 2
പെരിങ്ങമ്മല- 2
മണക്കാട് -3
തിരുവല്ലം- 2
കഴക്കൂട്ടം- 1
മെഡിക്കൽകോളേജ് -1
വേങ്ങോട് -1
ശ്രീകാര്യം -1
വിഴിഞ്ഞം -7
ബീമാപള്ളി -6
വള്ളക്കടവ്- 3
കാട്ടാക്കട- 3
മൺവിള -1
ഉച്ചക്കട -1
പേരൂർക്കട -1
മാധവപുരം -2
വലിയതുറ -5
ചാല- 1
മുട്ടത്തറ -1
കൈമനം -1
മാമൂട്ടുവിളാകം -1
പേട്ട -1
പെരിമ്പനച്ചി -1
എള്ളുവിള- 1
പാറശാല -4
ചാക്ക -1
അമരവിള -1
വലിയവേളി -3
പൂവാർ -2
പുതിയതുറ -4
കടയ്ക്കാവൂർ -1
മൺവിള- 1
പി.എം.ജി- 1
പള്ളിത്തുറ- 1
മാരായമുട്ടം -1
പാൽകുളങ്ങര -1
മരിയനാട് -2
വെമ്പായം -1
നെട്ടത്തറ- 1
വെള്ളറട- 1
കാക്കവിള -1
മാറനല്ലൂർ -1
പുതുക്കുറിച്ചി- 1
വള്ളിപ്പാറ -1
വന്നിക്കാട് -1
പരശുവയ്ക്കൽ- 1
നാലാഞ്ചിറ- 1
പേരൂർക്കട- 1
ഈഞ്ചയ്ക്കൽ -1
കഴക്കൂട്ടം- 1
ആര്യനാട്- 1
തിരുമല -1
നെയ്യാറ്റിൻകര -1
വട്ടിയൂർക്കാവ്- 1
മടവൂർ -1
കൊല്ലങ്കോട്- 1
കല്ലടിമുഖം- 1
കുളത്തൂർ- 1
ചെങ്കൽ- 1


ആകെ നിരീക്ഷണത്തിലുള്ളവർ -19,903
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -16,122
 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -2,486
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1,295
ഇന്ന് നിരീക്ഷണത്തിലായവർ -974