പത്തനംതിട്ട : അനധികൃത ലഹരി ഉത്പന്നങ്ങൾ കടത്തുന്നെന്ന വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് ഡാൻസാഫ് ടീം നടത്തിയ റെയ്ഡിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങളുള്ള ഫോണുമായി യുവാവ് പിടിയിൽ. പന്തളം കുരമ്പാല സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്. ഇയാൾ സ്ഥിരമായി ലഹരി ഉത്പന്നങ്ങൾ കടത്തുന്ന കാർ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടർന്ന് ഹാർഡ് ഡിസ്കും മൊബൈൽ ഫോണും പിടിച്ചെടുത്തു. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണും ഹാർഡ് ഡിസ്‌ക്കും പരിശോധിച്ചപ്പോഴാണ് അശ്ലീല വീഡിയോകളും ചിത്രങ്ങളും കണ്ടത്. ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ എസ് പി ആർ. ജോസിന്റെ നിർദേശാനുസരണമായിരുന്നു റെയ്ഡ്