പുത്തൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമ്മയും മകനും മരിച്ചു. കുളക്കട കിഴക്ക് സൗമ്യാ ഭവനിൽ ശശിധരൻപിള്ള (60), അമ്മ കുളക്കട കിഴക്ക് രാഹുൽ ഭവനിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (85) എന്നിവരാണ് മരിച്ചത്.
വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ശശിധരൻപിള്ള ഇന്നലെ പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.വൈകിട്ട് മൂന്നരയോടെയാണ് അമ്മയുടെ മരണം. മറ്റ് മക്കൾ: വാസുദേവൻപിള്ള,സോമരാജൻപിള്ള,രാധാകൃഷ്ണപിള്ള.വത്സലാകുമാരി, ശോഭനാകുമാരി,സൗദാമിനി എന്നിവരാണ് മറ്റ് മരുമക്കൾ. ലക്ഷ്മിക്കുട്ടിഅമ്മയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ശ്രീലതയാണ് ശശിധരൻ പിള്ളയുടെ ഭാര്യ. മക്കൾ: സൗമ്യ,വിഷ്ണു. മരുമകൻ: അരുൺകുമാർ. ശശിധരൻപിള്ളയുടെ മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം സംസ്‌കരിക്കും.