പത്തനംതിട്ട : തിരുവല്ലയിലും പുളിക്കീഴിലും അനധികൃതമായി പച്ചമണ്ണ് കടത്തിയ രണ്ടു വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. തിരുവല്ല തോട്ടഭാഗത്ത് ജെ.സി.ബിയാണ് പിടിച്ചെടുത്തത്.
പുളിക്കീഴ് പരുമലയിൽ ലോറിയാണ് പിടിയിലായത്. എസ്.ഐ ആർ.എസ് രഞ്ജു, എ.എസ്.ഐമാരായ വിൽസൺ, ഹരികുമാർ, സി.ആർ. ശ്രീകുമാർ, സി.പി.ഒ ശ്രീരാജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പാടത്തുപാലം പ്രദേശത്തു വയൽ നികത്തുന്നതായുള്ള പരാതിയിൽ അന്വേഷണം നടത്തുമെന്ന് ജില്ലാപൊലീസ് മേധാവി കെജി സൈമൺ അറിയിച്ചു.