shaji

നെടുമ്പാശേരി: വാഹനം ഓടിക്കവേ മദ്ധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. പാറക്കടവ് മേക്കുന്നിൽ രാഘവന്റെ മകൻ ഷാജിയാണ് (51) മരിച്ചത്. എറണാകുളത്ത് ഡൈനമിക് ആർകിടെക്ട് കമ്പനിയുടെ ഡ്രൈവറായ ഷാജി ജോലി കഴിഞ്ഞ് വ്യാഴാഴ്ച രാത്രി ഗുഡ്‌സ് ഓട്ടോറിക്ഷയുമായി വീട്ടിലേക്കു മടങ്ങവെ പൊയ്ക്കാട്ടുശേരിയിൽ വെച്ചായിരുന്നു കുഴഞ്ഞുവീണത്. മൃതദേഹം കൊവിഡ് പരിശോധനകൾക്കു ശേഷം സംസ്‌കരിച്ചു. മാതാവ്: മല്ലിക. ഭാര്യ: സുനിത. മകൾ: വൈഷ്ണവി.